എസ്ഐക്ക് പ്രതിയുടെ കടിയേറ്റു

JANUARY 6, 2025, 2:41 AM

കാസർകോട്:  എസ്ഐക്ക് പ്രതിയുടെ കടിയേറ്റു. പരാതി അന്വേഷിക്കാൻ പോയ കാസർകോട് എസ്ഐ അരുൺ മോഹനനാണ് പ്രതിയുടെ കടിയേറ്റത്.

മാതാവിനേയും സഹോദരനെയും പ്രതി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് എസ്ഐ അടക്കം പൊലീസ് സംഘം വീട്ടിലെത്തിയത്.

വീട്ടിലെത്തിയ പൊലീസ് സംഘത്തെ പ്രതി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ എസ്ഐ അരുണിനെ പ്രതി കയ്യിൽ കടിക്കുകയായിരുന്നു. 

vachakam
vachakam
vachakam

 സംഭവവുമായി ബന്ധപ്പെട്ട് കാര്യോട്ട് ചാൽ കാഞ്ഞിറക്കുണ്ടിലെ രാഘവൻ മണിയറ (50) യെ പൊലീസ് അറസ്റ്റ് ചെയ്തു. 

വലതു കൈ തണ്ടയിൽ കടിയേറ്റ എസ്ഐ അരുൺ മോഹനൻ ആശുപത്രിയിൽ ചികിൽസ തേടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam