കാസര്‍കോട്: പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കാസര്‍കോട് പള്ളിക്കര സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്.
ഇയാൾ തന്റെ പിതാവ് അപ്പക്കുഞ്ഞി (65) യെ 2024 ഏപ്രീലില്‍ കൊന്നിരുന്നു. ജയിലില്‍ ആയിരുന്ന ഇയാള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഉദുമ, നാലാംവാതുക്കലിലെ ഭാര്യാവീട്ടിലെ കിണറിലെ കപ്പിക്കയറിലാണ് പ്രമോദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
അതേസമയം വിചാരണ ആരംഭിച്ച കൊലക്കേസ് മാസം 13ന് വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് ഇയാളുടെ മരണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്