മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ പാണക്കാട് നിന്ന് ആരംഭിക്കാനാണ് പി വി അൻവറിന്റെ നീക്കമെന്നാണ് സൂചന. സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് പി വി അൻവർ എംഎൽഎ എത്തിയത്.
ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ് പിവി അൻവർ എംഎൽഎ.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം. അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. യുഡിഫിന് ഇനി അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അൻവറും മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്