തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ട്.
അതേസമയം വേദിക്കും താമസൗകര്യം ഒരുക്കിയ സ്കൂളുകൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്കൂളുകൾക്കും നേരത്തെ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മറ്റ് സ്കൂൾ കുട്ടികൾക്ക് കലോത്സവം കാണാൻ അവസരം വേണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതുകൊണ്ട് തന്നെ കുട്ടികൾ കലോത്സവവേദിയിലെത്തി ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്