കൊച്ചി: മെഗാ നൃത്ത പരിപാടിയ്ക്കിടെ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഉമ തോമസ് ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നു. ഇന്‍ഫെക്ഷന്‍ കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. അടുത്ത ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ തുടരും.
മകനോട് നിയമസഭ സമ്മേളനത്തെ കുറിച്ച് എംഎല്‍എ സംസാരിച്ചെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്