വയനാട്: മന്ത്രി ഒ ആർ കേളുവിന്റെ പൈലറ്റ് വാഹനത്തിന് വഴി മാറികൊടുക്കാത്തതിന് താലൂക്ക് സർവേയർക്കും മകനുമെതിരെ കേസ്. വ്യാഴാഴ്ച രാവിലെ ബോയ്സ് ടൗൺ- പാൽചുരം റോഡിലായിരുന്നു സംഭവം.
കേളകത്തെ താലൂക്ക് സർവേയർ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ് കേളകം പൊലീസ് കേസെടുത്തത്.
താരതമ്യേന വീതി കുറഞ്ഞ റോഡായ ഇവിടം മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നും, വാഹനത്തിന് കടന്നുപോകാനാകാതെ മാർഗ്ഗതടസം സൃഷ്ടിച്ചെന്നും, ഭീഷണിപ്പെടുത്തുയെന്നുമാണ് എഫ്‌ഐആർ. ഭാരതീയ ന്യായ് സംഹിതയിലെ 126 (2), 285 , കേരള പൊലീസ് നിയമത്തിലെ 117(ഇ) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
കേളകത്തുനിന്ന് വയനാട്ടിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് മന്ത്രിയുടെ കാറിന് ഇരുവരും സൈഡ് നൽകാതെ വന്നത്. അതുലായിരുന്നു കാർ ഓടിച്ചിരുന്നത്.
വീതികുറഞ്ഞ റോഡായിരുന്നതിനാൽ എതിർദിശയിൽ നിന്ന് വാഹനങ്ങൾ വന്നെന്നും അതിനാലാണ് സൈഡ് നൽകാൻ കഴിയാതെയിരുന്നതുമെന്നുമാണ് പ്രീത് വർഗീസും, മകൻ അതുലും പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്