പിവി അൻവറിന്റെ അറസ്റ്റ്: സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് വിഡി സതീശൻ

JANUARY 5, 2025, 11:25 PM

തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിർക്കുന്ന ആർക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അൻവറിന്റെ അറസ്റ്റിലൂടെ സർക്കാർ നൽകുന്നത്.

 വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനനിയമ ഭേദഗതിയെയും എതിർത്താണ് അൻവറിന്റെ നേതൃത്വത്തിൽ സമരം നടന്നത്. 

vachakam
vachakam
vachakam

സമരത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല. 

രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമെന്താണ്? യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഇതേ രീതിയിൽ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam