ബംഗ്ളൂരു: കർണാടകയിൽ വീണ്ടും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. 3 മാസം പ്രായമുളള പെൺകുഞ്ഞിനാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. '
ഇതോടെ രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത എച്ച്എംപിവി കേസുകളുടെ എണ്ണം രണ്ട് ആയി. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്.
ജനുവരി 3 നാണ് ആൺകുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെൺകുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥിരീകരിച്ചു. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്