മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാൻ്റിലായ പിവി അൻവർ എംഎൽഎയെ ബന്ധുവും പിഎയും ജയിലിൽ സന്ദർശിച്ചതായി റിപ്പോർട്ട്. ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദുമാണ് അൻവറിനെ ജയിലിലെത്തി കണ്ടത്. സന്ദർശനം അഞ്ച് മിനിറ്റ് നീണ്ടു നിന്നു.
ഹാപ്പിയാണെന്ന് അൻവർ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിലാണ് അൻവർ എംഎ.എ റിമാൻ്റിലായത്. തവനൂര്‍ ജയിലിലാണ് അൻവർ കഴിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്