കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ പി.ജയരാജൻ ജയിലിലെത്തി കണ്ടതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും മുൻ എംഎൽഎ കെ.കുഞ്ഞിരാമനും പീതാംബരന്‍റെ വീട്ടിലെത്തി.
ജില്ലാ സെക്രട്ടറി എംഎൽഎമാർ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ടവരാണ് പ്രതികളുടെ വീട് സന്ദർശിച്ചത്.
പാർട്ടി തള്ളിപ്പറഞ്ഞവരെ ഉൾപ്പെടെയുള്ളവരെയാണ് ജയരാജൻ ഇന്നലെ സന്ദർശിച്ചത്. പ്രതികളെയും കുടുംബങ്ങളെയും സന്ദർശിച്ചത് കൂടെ ഉണ്ടെന്ന സന്ദേശം കൈമാറാനാണ്.
കുറ്റക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയിൽ മാറ്റമെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ ആരോപിച്ചു.
ഇനിയും കൊലപാതകം നടത്താനുള്ള ധൈര്യം പകരുകയാണ് ലക്ഷ്യമെന്നും സത്യനാരായണൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്