പത്തനംതിട്ട: പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചതായി റിപ്പോർട്ട്. ളാഹ വിളക്കുവഞ്ചിയിലായിരുന്നു അപകടം ഉണ്ടായത്.
ഉടൻ വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തിൽ തീ പടർന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്