എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; തൃശ്ശൂർ സ്വദേശി പിടിയിൽ

JANUARY 6, 2025, 1:51 AM

നെടുമ്പാശ്ശേരി: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിലായതായി റിപ്പോർട്ട്. തൃശ്ശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്. 

എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തിൽ ഇന്നലെ ദോഹയിൽ നിന്നെത്തിയ യാത്രക്കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പൈലറ്റ് നൽകിയ പരാതിയിലാണ് നടപടി. 

നെടുമ്പാശ്ശേരി പൊലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam