കണ്ണൂർ: ധർമ്മടം മേലൂർ ഇരട്ടക്കൊലപാതകക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീൽ തള്ളി സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നൽകിയ അപ്പീലാണ് കോടതി തള്ളിയത്.
2002ലാണ് സംഭവമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരായ സുജീഷ്,സുനിൽ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവർത്തകർക്കെതിരായ കേസ്.
സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയിൽ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളിൽ ഒരാൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്