കണ്ണൂർ : കാക്കയങ്ങാട് പുലി കെണിയിൽ കുടുങ്ങി. വീട്ടുപറമ്പിലെ കേബിൾ കെണിയിലാണ് കുടുങ്ങിയത്.
റബ്ബർ തോട്ടത്തിലാണ് പുലി കെണിയിൽ കുടുങ്ങിയത്. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല.
മുഴക്കുന്ന് പഞ്ചായത്ത് പരിധിയിൽ നാളെ വൈകിട്ട് 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലിയെ കയറ്റാൻ വലിയ കൂട് വനംവകുപ്പ് എത്തിച്ചിട്ടുണ്ട്.
കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവയ്ക്കും. സ്ഥലത്ത് കൂടെത്തിച്ചു. വയനാട്ടില്‍നിന്നുള്ള വനംവകുപ്പ് സംഘമെത്തി പുലിയുടെ ആരോഗ്യനില നിരീക്ഷിച്ചശേഷം മയക്കുവെടിവയ്ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്