ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ, പുഷ്പ 2 ഒടിടി പ്ലാറ്റ്ഫോമിലേക്ക്

JANUARY 5, 2025, 8:34 AM

സുകുമാറിൻ്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2 ദി റൂൾ തിയേറ്ററുകളിൽ വൻ കളക്ഷൻ നേടിയിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം എന്ന പദവിയാണ് ഈ തെലുങ്ക് ചിത്രം നേടിയിരിക്കുന്നത്.റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷവും പുഷ്പ2 ൻ്റെ കളക്ഷൻ തുടരുകയാണ്.

1800 കോടിയിലേറെയാണ് പുഷ്പ 2 ഒരു മാസത്തില്‍ ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.എസ്എസ് രാജമൗലിയുടെ ബാഹുബലി 2-നെ മറികടന്നാണ് ഈ നേട്ടം. 

vachakam
vachakam
vachakam

സാധാരണ ഗതിയിലുള്ള 28 ദിവസത്തെ ഒടിടി വിൻ്റോ പുഷ്പയക്ക് ബാധകമായില്ല. നിലവിലെ സൂചനകളനുസരിച്ച് 2025 ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗിനായി ഒടിടിയിൽ എത്തുമെന്നാണ് വിവരം.

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 250 കോടി രൂപയ്ക്കാണ് പുഷ്പ 2വിന്‍റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ഈ നിക്ഷേപം വീണ്ടെടുക്കുന്നതിനായി സിനിമ ഉടൻ സ്ട്രീം ചെയ്യാൻ ഒടിടി പ്ലാറ്റ്‌ഫോം ആഗ്രഹിക്കുന്നുവെന്നാണ് വിവരം.

അതിനാല്‍ 2025 ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗിനായി നെറ്റ്ഫ്ലിക്സിൽ ലഭ്യമായേക്കും എന്നാണ് വിവരം. മിക്കവാറും ജനുവരി 26 നുള്ളില്‍ പുഷ്പ 2 ഒടിടി റിലീസ് പ്രതീക്ഷിക്കാം എന്നാണ് വിവരം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam