ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രം ഗൂഢാചാരി 2 (ജി-2 ) എന്ന സ്പൈ ത്രില്ലറില്‍ നായികയായി വാമിഖ ഗബ്ബി.
ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പീപ്പിള്‍ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാള്‍ ആർട്സ്, എകെ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറില്‍ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാള്‍, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഢാചാരിയുടെ രണ്ടാം ഭാഗമാണ്. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരാണ് മറ്റു താരങ്ങള്‍.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഈ വർഷം പകുതിയോടെ ബ്രഹ്മാണ്ഡ റിലീസായി എത്തിക്കാനാണ് ഒരുങ്ങുന്നത്. ആദിവി ശേഷും സംവിധായകൻ വിനയ് കുമാറും ചേർന്നാണ് രചന .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്