ഉമ്മന്‍ചാണ്ടിയെ ഇനി അനുകരിക്കില്ലെന്ന് പറഞ്ഞ കോട്ടയം നസീറിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍

JANUARY 7, 2025, 5:40 PM

എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും, ചാണ്ടി ഉമ്മന്റേയും സാന്നിദ്ധ്യത്തില്‍ ശുക്രന്‍ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ നടന്നു. ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുക്രന്‍. കോട്ടയത്തെ പനച്ചിക്കാട്ടാണ് ചിത്രീകരണം നടന്നത്. നീല്‍സിനിമാസ്, സൂര്യ ഭാരതിക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍. കെ.പി ഷാജി, കെ. ജോര്‍ജ്, ഷിജു. കെ. ടോം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചപ്പോള്‍, ചാണ്ടി ഉമ്മന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ബിബിന്‍ ജോര്‍ജും, കോട്ടയം നസീറുമാണ് ആദ്യരംഗത്തില്‍ അഭിനയിച്ചത്.

''തന്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീര്‍. കുറച്ചു നാള്‍ മുമ്പ് നസീര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍ വരുന്നത്.''ഞാനിനി ഉമ്മന്‍ ചാണ്ടി സാറിനെ അനുകരിക്കില്ലായെന്നായിരുന്നു നസീറിന്റെ പ്രതികരണം.അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എന്റെ അപ്പയെ ഇനിയും നിങ്ങള്‍ അനുകരിക്കണം.അഭ്യര്‍ത്ഥനയാണ്. മനുഷ്യ മനസ്സില്‍ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എന്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്''. നസീറിനെ ചേര്‍ത്തു നിര്‍ത്തി ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ഒരേ ലക്ഷ്യം നിറവേറ്റാന്‍ രണ്ട് സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം. ബിബിന്‍ ജോര്‍ജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക്ക് കോമഡി ത്രില്ലറാണ് ജോണര്‍. ഷൈന്‍ ടോം ചാക്കോയും, ലാലു അലക്‌സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആദ്യപ്രഭയാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവന്‍ റഹ്മാന്‍, ഷാജി.കെ ജോര്‍ജ്, ജീമോന്‍ ജോര്‍ജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേല്‍, ദിലീപ് റഹ്മാന്‍,ഷാജു ഏബ്രഹാം,തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായര്‍, ലേഖാ നായര്‍, ജയ, ബേബി ഇശല്‍, മാസ്റ്റര്‍ നവനീത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam