ജൂനിയർ എൻ.ടി. ആറിനെ നായകനായി പ്രശാന്ത് നീല്‍ സംവ്രധനാം ചെയ്യുന്ന ഡ്രാഗണ്‍ എന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ടൊവിനോ തോമസിന് പിന്നാലെ ബിജു മേനോനും.
19 വർഷത്തിനുശേഷമാണ് ബിജു മേനോൻ തെലുങ്കില്‍ അഭിനയിക്കുന്നത്. ഗോപിചന്ദ് നായകനായ രണം എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ തെലുങ്ക് അരങ്ങേറ്റം നടത്തിയത്. രവി തേജ നായകനായ ഖതർനാക്ക് എന്ന ചിത്രത്തിലും അഭിനയിച്ചു.ടൊവിനോ തോമസിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഡ്രാഗണ്‍. ഡ്രാഗണക്കുറിച്ച്
കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. രുക്മിണി വസന്ത ആണ് നായിക. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം. കെ.ജി.എഫ് സീരിസ്, സലാർ തുടങ്ങിയ ബ്ളോക് ബസ്റ്ററുകള്‍ക്കുശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ വമ്ബൻ നിർമ്മാണ കമ്ബനികളായ മൈത്രി മൂവി മേക്കേഴ്സും എൻ.ടി.ആർ ആർട്സും ചേർന്നാണ് നിർമ്മാണം.
പ്രശാന്ത് നീല്‍ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന് ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രവി ബസ്രൂർ, പ്രൊഡക്ഷൻ ഡിസൈൻ ചലപതി, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട, മലയാളം ഭാഷകളില്‍ 2026 ജനുവരി 9ന് ആഗോള റിലീസായി ഡ്രാഗണ്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്