നയൻതാരയുടെയും വിഘ് നേഷ് ശിവന്റെയും ഉടമസ്ഥതയിലെ റൗഡി പിക് ചേഴ്സ് മലയാളത്തിലേക്ക്. വിനീത് ജയിൻ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിൻ പോളി ആണ് ചിത്രം നിർമിക്കുന്നത്.
നിവിൻ പോളി, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഡിയർ സ്റ്റുഡന്റസ് എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ് റൗഡി പിക്ചേഴ്സ്.
2019 ല്‍ ധ്യാൻ ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ആദ്യമായി ഒന്നിച്ചത്.
അതേസമയം ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ കോളേജ് അദ്ധ്യാപികയുടെ വേഷമാണ് നയൻതാര അവതരിപ്പിക്കുന്നത്.
ഷറഫുദ്ദീൻ ആണ് മറ്റൊരു പ്രധാന താരം. ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയില്‍ ഒരുങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്