തമിഴ് നടൻ ശിവകാർത്തികേയൻ ബോളിവുഡിലേക്ക്. ദ് ഹോളിവുഡ് റിപ്പോർട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശിവകാർത്തികേയൻ ഇക്കാര്യം പറഞ്ഞത്.
ബോളിവുഡ് സിനിമ ചെയ്യുന്നതിനേക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.
"ഇതിനിടെ ഒരു ഹിന്ദി സിനിമയ്ക്ക് വേണ്ടിയുള്ള ചർച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ നിങ്ങള്‍ക്കറിയാമല്ലോ, എല്ലാ ചർച്ചകളും യാഥാർഥ്യമായി മാറാറില്ല എന്ന്.
ചെയ്യണമെന്ന് എനിക്ക് താല്പര്യമുണ്ട്. ഇതേക്കുറിച്ച് ആദ്യമായാണ് ഞാൻ സംസാരിക്കുന്നത്. ആമിർ ഖാൻ സാറുമായി പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്റെ ആദ്യത്തെ ഹിന്ദി ചിത്രം അദ്ദേഹത്തിന്റെ ബാനറിലായിരിക്കുമെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.
എന്റെ കൈയില്‍ എന്തെങ്കിലും സ്ക്രിപ്റ്റ് ഉണ്ടെങ്കില്‍ അത് കൊണ്ടുവരാനും അദ്ദേഹം പറഞ്ഞിരുന്നു. ഒരു തിരക്കഥ ഞാൻ കേട്ടിരുന്നു, പക്ഷേ അത് നടന്നില്ല. നല്ല കഥ വരുമ്ബോള്‍ ഉറപ്പായും അത് സംഭവിക്കും."- ശിവകാർത്തികേയൻ പറഞ്ഞു.
എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ശിവകാർത്തികേയന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. എസ്കെ23 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്