ഇന്ത്യൻ ബോക്സോഫീസിൽ വിസ്മയമായി മാറി മുഫാസ: ലയൺ കിംഗ്. ക്രിസ്മസ് റിലീസായി ഡിസംബർ 20ന് ആയിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. 200 മില്യൺ ബജറ്റലൊരുങ്ങിയ മുഫാസ ആദ്യ ദിനം മുതൽ ബോക്സ് ഓഫീസിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഒടുവിൽ റിലീസ് ചെയ്ത് 17 ദിവസമാകുമ്പോൾ മുഫാസയുടെ ആകെ കളക്ഷൻ 3250 കോടിയാണ്.
സാക്നിൽക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഫാസയുടെ ഇന്ത്യ നെറ്റ് കളക്ഷൻ 131.25 കോടിയാണ്. ഓവർസീസിൽ നിന്നും 2050 കോടിയും ചിത്രം നേടി. ഇന്ത്യ ഗ്രോസ് കളക്ഷൻ 155.25 കോടിയുമാണ്.
ഇന്ത്യയിലെ എല്ലാ ഹോളിവുഡ് ചിത്രങ്ങളുടെയും കളക്ഷൻ മറികടന്ന് മുസാഫ ചരിത്രം സൃഷ്ടിക്കും. 2024-ലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഹോളിവുഡ് ഗ്രോസറായി മാറാൻ ഡെഡ്‌പൂൾ & വോൾവറിൻ്റെ (135.25 കോടി )കളക്ഷൻ ലയൺ കിംഗ് ലക്ഷ്യമിടുന്നു. 12.10 കോടി രൂപ മാത്രമാണ് ഇനി വേണ്ടത്.
2024-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 3 ഹോളിവുഡ് സിനിമകൾ
ഡെഡ്‌പൂൾ & വോൾവറിൻ: 135.25 കോടി
മുഫാസ: ദി ലയൺ കിംഗ്: 123.15 കോടി (പുതുക്കിയത്)
ഗോഡ്‌സില്ല x കോങ്: ദ ന്യൂ എംപയർ: 106 കോടി
2019 ൽ പുറത്തിറങ്ങിയ 'ലയൺ കിങ്' എന്ന ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ചിത്രമാണ് 'മുഫാസ'. കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് 'മുഫാസ: ദ ലയൺ കിംഗി'ലൂടെ പറയുന്നത്. ബാരി ജെങ്കിൻസാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്.
അനാഥനിൽ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് സിനിമയുടെ കഥ. ചിത്രത്തിൽ റാഫിക്കിയായി ജോൺ കാനി, പുംബയായി സേത്ത് റോജൻ, ടിമോനായി ബില്ലി ഐക്നർ, സിംബയായി ഡൊണാൾഡ് ഗ്ലോവർ, നളയായി ബിയോൺസ് നോൾസ്-കാർട്ടർ എന്നിവരാണ് ശബ്ദം നൽകുന്നത്. ഹിന്ദി പതിപ്പിൽ മുഫാസക്ക് ശബ്ദം നൽകിയത് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ആണ്. ഇത് കളക്ഷൻ വർധിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്