ലോകേഷ് - രജനികാന്ത് ചിത്രം, 'കൂലി' എന്തായി?

JANUARY 7, 2025, 10:10 PM

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 38 വർഷങ്ങൾക്ക് ശേഷം രജനികാന്തും സത്യരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 1986ൽ പുറത്തിറങ്ങിയ മിസ്റ്റർ ഭരത് എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വലിയൊരു അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് രജനികാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷെഡ്യൂൾ പൂർത്തിയാക്കാൻ ബാങ്കോക്കിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു രജനികാന്തിൻ്റെ പ്രതികരണം.

 "70% ഷൂട്ടിംഗ് പൂർത്തിയായി, ജനുവരി 13 മുതൽ ജനുവരി 28 വരെയാണ് നിലവിലെ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നത്" മാധ്യമപ്രവർത്തകരോട് രജനീകാന്ത് പറഞ്ഞു.

vachakam
vachakam
vachakam

സ്വര്‍ണ്ണക്കള്ളക്കടത്തിന്‍റെ പാശ്ചത്തലത്തില്‍ കഥ പറയുന്ന കൂലി ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. നാഗാർജുന, ഉപേന്ദ്ര, സൗബിൻ ഷാഹിർ, സത്യരാജ്, ശ്രുതി ഹാസൻ, റെബി മോണിക്ക ജോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ആമിർ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

സണ്‍ പിക്ചേര്‍സ്  നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം അനിരുദ്ധാണ്. മെയ് മാസത്തിലായിരിക്കും ചിത്രം തീയറ്ററില്‍ എത്തുക എന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam