ഡോ. വി. നാരായണന്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയര്‍മാന്‍; നിയമനം രണ്ട് വര്‍ഷത്തേക്ക്

JANUARY 7, 2025, 6:02 PM

ന്യൂഡല്‍ഹി: ഡോ. വി. നാരായണന്‍ ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയര്‍മാനാകും. നിലവില്‍ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറാണ്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളുമുണ്ടാകും. നാഗര്‍കോവില്‍ സ്വദേശിയാണ്. ഡോ. എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന 14-ന് ചുമതലയേല്‍ക്കും. ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ സി-25 ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് അദ്ദേഹം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam