എറണാകുളം: രാഷ്ട്രീയ നേതാവിൻറെ മകൻ ആയതുകൊണ്ട് രാഷ്ട്രീയത്തിൽ വരാൻ പാടില്ലെന്നത് ശരിയല്ലെന്ന് അപു ജോസഫ്.
യുഡിഎഫിലെ മുന്നണി സംവിധാനം ശക്തമാണ്. യുഡിഎഫിനൊപ്പം എക്കാലവും ഉറച്ച് നിന്ന പാർട്ടിയെന്ന നിലയിൽ കേരള കോൺഗ്രസിനെ ഉൾക്കൊണ്ടുള്ള തീരുമാനം യുഡിഎഫ് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അപു പറഞ്ഞു.
പുതുതായി ഏൽപ്പിച്ച ദൗത്യം ആത്മാർത്ഥയോടെ നിർവഹിക്കും. തൊടുപുഴയിൽ സ്ഥാനാർത്ഥിയാകുമോ എന്നത് പാർട്ടി തീരുമാനിക്കും.
തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ യുഡിഎഫിലെ കക്ഷികൾ പ്രവർത്തനം ശക്തമാക്കണം. ഓരോ ഘടകകക്ഷിയും അവരവരുടെ കേന്ദ്രങ്ങളിൽ അടിത്തറ ഉറപ്പിക്കണമെന്ന് അപു വ്യക്തമാക്കി.
ജോസ് കെ. മാണി പോയത് യുഡിഎഫിന് ക്ഷീണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ പാർട്ടിയിലുള്ള അണികൾ ഉടൻ കൂട്ടത്തോടെ യുഡിഎഫിലെത്തും. യഥാർത്ഥ കേരള കോൺഗ്രസുകാർ ഇടതുമുന്നണിയിൽ അസംതൃപ്തരാണ്. പ്രവർത്തകരുടെ ഒഴുക്ക് തടയാനാണ് കേരള കോൺഗ്രസ് എമ്മിൻറെ മുന്നണി മാറ്റം ചർച്ചയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്