തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് തിരക്കിട്ട് തീരുമാനം വേണ്ടെന്ന നിലപാടുമായി കോൺഗ്രസ്. പലകാര്യങ്ങളിലും അൻവർ ഇനിയും വ്യക്തത വരുത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
രാഹുൽഗാന്ധിക്കെതിരായി നടത്തിയ പരാമർശത്തിനും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരായി നടത്തിയ അഴിമതി ആരോപണത്തിനും തിരുത്ത് വേണമെന്നാണ് നേതാക്കളുടെ നിലപാട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഇതിനുശേഷം മാത്രമേ അൻവറിന്റെ യുഡിഎഫ് പ്രവേശനം ആലോചിക്കാവൂയെന്നാണ് നേതാക്കൾ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അൻവറിന്റെ യുഡിഎഫ് പ്രവേശനം വൈകും എന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്