ഭുവനേശ്വര്‍: പ്രവാസി ഭാരതീയ ദിവസില്‍ ഒഡീഷയിലെ പ്രവാസി ഭാരതീയ എക്സ്പ്രസിന്റെ ഉദ്ഘാടന യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനാണിത്.
വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും വൈദഗ്ധ്യമുള്ളതുമായ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ അറിയപ്പെടുമെന്ന് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ പ്രധാനമന്ത്രി പറഞ്ഞു. പ്രവാസികളെ ഇന്ത്യയുടെ സന്ദേശവാഹകരെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നൈപുണ്യവും വൈദഗ്ധ്യവുമുള്ള പ്രതിഭകള്‍ക്കായുള്ള ലോകത്തിന്റെ ആവശ്യം നിറവേറ്റാന്‍ ഇന്ത്യക്കാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ പ്രവാസികളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്ക് വികസന അവസരങ്ങള്‍ കൊണ്ടുവരാന്‍ പ്രവാസികള്‍ ഒരു പാലമായി പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട് നാല് എക്സിബിഷനുകള്‍ ഉദ്ഘാടനം ചെയ്ത മോദി കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രദര്‍ശനങ്ങളും പ്രമോഷണല്‍ സ്റ്റാളുകളും സന്ദര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്