പാലക്കാട്: ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല വെടങ്കടശ്വര ക്ഷേത്രത്തിൽ ബുധനാഴ്ച വൈകിട്ടോടെ ഉണ്ടായ തിരക്കിൽപ്പെട്ട് മരിച്ചതിൽ ഒരാൾ പാലക്കാട് സ്വദേശിനിയെന്ന് റിപ്പോർട്ട്. വണ്ണാമട വെള്ളാരംകൽമേട് സ്വദേശിനിയായ നിര്‍മല ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി നിർമലയും ബന്ധുക്കളും തിരുപ്പതിയിലേക്ക് പോയത് എന്നാണ് ലഭിക്കുന്ന വിവരം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുന്നിലുണ്ടായ അപ്രതീക്ഷിതമായ തിക്കിലും തിരക്കിലും പെട്ട് ഭക്തർക്ക് അപകടം സംഭവിക്കുകയായിരുന്നു.
ദുരന്തത്തിൽ നിർമലയടക്കം ആറുപേർ ആണ് മരിച്ചത്. നിരവധിപേർക്ക് പരുക്കേറ്റു. ചിലരുടെ നിലഗുരുതരമാണ്. പ്രത്യേക ദർശനത്തിന് ടോക്കൺ എടുക്കാൻ 4000ത്തിലധികം ഭക്തരാണ് ക്യൂ നിന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്