ന്യൂഡല്‍ഹി: യുപിഐ വഴി 2024 ല്‍ നടത്തിയത് 17,220 കോടി രൂപയുടെ പണമിടപാട്. കൈമാറിയത് 246.82 ലക്ഷം കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഡിജിറ്റല്‍ ഇടപാടിലുണ്ടായത്. മുന്‍ വര്‍ഷമിത് 11,768 കോടി ആയിരുന്നു. യുപിഐ ഇടപാടുകളുടെ ആകെ മൂല്യം 35 ശതമാനം ഉയര്‍ന്ന് 246.82 ലക്ഷം കോടിയായി.
2023-ല്‍ ഇത് 182.84 ലക്ഷം കോടി ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കുതിപ്പ് സൃഷ്ടിച്ചത് ഡിസംബര്‍ മാസത്തിലായിരുന്നു. 1,673 കോടി യുപിഐ ഇടപാടുകളാണ് ഡിസംബറില്‍ നടത്തിയത്. നവംബറിനെ അപേക്ഷിച്ച് 8.08 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ഫോണ്‍പേ, പേടിഎം, CRED തുടങ്ങിയ ഫിന്‍ടെക് ആപ്പുകളും ജനപ്രീതിയില്‍ മുന്‍പിലാണ്. മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി ഫോണ്‍പേയ്ക്കാണ് ഏറ്റവും കൂടുതല്‍ ഓഹരി വിഹിതമുള്ളത്. 48 ശതമാനം. ജനുവരി മുതല്‍ നവംബര്‍ വരെ 102.9 ലക്ഷം കോടി രൂപയുടെ 7,479.4 കോടി ഇടപാടുകളാണ് നടത്തിയത്.
37 ശതമാനം വിപണി വിഹിതവുമായി ഗൂഗിള്‍പേയാണ് രണ്ടാമത്. 73.51 ലക്ഷം കോടി രൂപയുടെ 5,786.2 കോടി ഇടപാടുകളാണ് നടത്തിയത്. പേടിഎം മൂന്നാം സ്ഥാനം നിലനിര്‍ത്തി. യുപിഐ പേയ്‌മെന്റ്‌സ് സംവിധാനം ഈ വര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്