ഇന്ത്യന്‍ വംശജ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കും; കാനഡയില്‍ ലിബറല്‍ പാര്‍ട്ടിയെ നയിക്കാന്‍ അനിത ആനന്ദ്

JANUARY 7, 2025, 2:00 AM

ഒട്ടാവ: കാനഡയിലെ ലിബറല്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇന്ത്യന്‍ വംശജ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ഗതാഗതമന്ത്രി അനിത ആനന്ദിന്റെ പേരാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വരുുന്നത്. ചൊവ്വാഴ്ചയാണ് ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. ഇതിനൊപ്പം ലിബറല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

ട്രൂഡോയുടെ രാജിയ്ക്ക് പിന്നാലെ കനേഡിയന്‍ മാധ്യമങ്ങളില്‍ പിന്‍ഗാമിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അനിതയുടെ പേരാണ് സജീവ പരിഗണനയില്‍ ഉള്ളത്. ട്രഷറി ബോര്‍ഡ് പ്രസിഡന്റായിരുന്ന അനിത ആനന്ദിനെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഗതാഗത മന്ത്രിയായി നിയമിച്ചത്.

നോവ സ്‌കോട്ടിയയില്‍ ജനിച്ച് വളര്‍ന്ന അനിത 1985 ലാണ് ഒന്റാറിയോയിലേക്ക് താമസം മാറിയത്. 2019 ല്‍ ഓക്ക്വില്ലെയില്‍ നിന്നാണ് ആദ്യമായി പാര്‍ലമെന്റില്‍ എത്തിയത്. 2019 മുതല്‍ 2021 വരെ പൊതുസേവന മന്ത്രിയായും ദേശീയ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോണ്‍ ആണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് നാലുമക്കളാണ് ഉള്ളത്.

രാഷ്ട്രീയക്കാരി എന്നതിലുപരി അഭിഭാഷകയും ഗവേഷകയുമാണ് അനിത ആനന്ദ്. ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസറായിരിക്കെയാണ് രാഷ്ട്രീയ പ്രവേശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam