തൃണമൂൽ കോൺഗ്രസിൽ ഭിന്നത;  മമതയും അഭിഷേകും തമ്മിൽ തർക്കം

JANUARY 5, 2025, 7:59 AM

ഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു.

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മമതയെ അഭിഷേക് വിമർശിച്ചതിന് പിന്നാലെയാണ്  തർക്കം രൂക്ഷമായതായി റിപ്പോർട്ടുകൾ പറയുന്നത്.

കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് കോളേജ് പ്രൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. 

vachakam
vachakam
vachakam

സന്ദീപിനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തെങ്കിലും പിന്നീട് കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൽ നിയമിച്ചു, ഇതാണ് പ്രശ്നങ്ങളുടെ തുടക്കം.

പുനർനിയമനത്തിൽ വിമർശനം നടത്തിയ തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മമതക്കെതിരെ പ്രതികരിച്ചു. അതോടെ ബന്ധത്തിലെ ഉലച്ചിൽ പ്രകടമായി. അഭിഷേക് പല വിധത്തിൽ വിയോജിപ്പ് പ്രകടമാക്കുകയും പാർട്ടി റാലികളിൽ നിന്നെല്ലാം വിട്ട് നിൽക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam