ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് നടൻ അല്ലു അർജുൻ.
ഇക്കാര്യമാവശ്യപ്പെട്ട് താരം ഹൈദരാബാദ് രാംഗോപാൽ പേട്ട് പൊലീസിൽ അപേക്ഷ നൽകി.
ആശുപത്രിയുടെ പ്രവർത്തനം താറുമാറാകുന്ന തരത്തിൽ സന്ദർശനം പാടില്ലെന്നും തിക്കും തിരക്കുമുണ്ടാക്കിയാകും സന്ദർശനമെങ്കിൽ അത് മാറ്റി വെയ്ക്കുന്നതാകും നല്ലതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അടുത്തിടെ അറിയിച്ചിരുന്നു.
9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോൾ വെൻറിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന ആശ്വാസ വാർത്തയും പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്