ഡൽഹി: ഡൽഹിയിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുകൾ പോലെയാക്കും എന്ന പരാമർശം നടത്തിയ ബിജെപി നേതാവ് വീണ്ടും വിവാദത്തിൽ പെട്ടതായി റിപ്പോർട്ട്. ഡൽഹിയിലെ ബിജെപി നേതാവ് രമേഷ് ബിധുരിയാണ് പ്രസംഗത്തിനിടെ വീണ്ടും വിവാദത്തിൽ പെട്ടത്.
ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനയ്‌ക്കെതിരെയാണ് ഇത്തവണ രമേഷ് മോശം പരാമർശം നടത്തിയത്. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു രമേഷ് ബിധുരി പറഞ്ഞത്. ആദ്യം അതിഷി മർലേന ആയിരുന്നു ഇപ്പോൾ അതിഷി സിംഗ് ആയി എന്നാണ് രമേഷ് പ്രസംഗിച്ചത്. ഇതാണ് ആം ആദ്‌മി പാർട്ടിയുടെ സ്വഭാവം എന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റ് ആക്രമണ കേസിലെ പ്രധാന പ്രതിയായ അഫ്‌സൽ ഗുരുവിന് വേണ്ടി ദയാഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കളെന്നും ബിധുരി കുറ്റപ്പെടുത്തി.
അതേസമയം സംഭവത്തിൽ ആം ആദ്‌മി പാർട്ടി ശക്തമായി പ്രതിഷേധിച്ചു. ബിജെപി നേതാക്കൾ എല്ലാ പരിധിയും ലംഘിക്കുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്