ഭോപാൽ: മധ്യപ്രദേശിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ പുക ശ്വസിച്ച് 11 വയസുകാരി മരിച്ചതായി റിപ്പോർട്ട്. ലാവണ്യ (11) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഭഗവത് മൗര്യ എന്നയാളുടെ വീടിന് പുറത്ത് വാഹനം ചാർജ് ചെയ്യാൻ വെച്ചിരിക്കുകയായിരുന്നു. സ്കൂട്ടർ ചാർജിലിട്ട ശേഷം കുടുംബം ഉറങ്ങാൻ കിടന്നു. ഇതിനിടെ വീട്ടിലേക്ക് പുക കടന്നതോടെയാണ് ഇവർ ഉറക്കമുണർന്നത്. ഇതിനിടെ ആണ് സ്കൂട്ടറിൽ തീ പിടിച്ചത്. തുടർന്ന് തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയായിരുന്നു.
തുടർന്ന് മറ്റുള്ളവരെല്ലാം പുറത്തേക്ക് ഓടിയെങ്കിലും 11കാരി വീടിന് ഉള്ളിൽ അകപ്പെടുകയായിരുന്നു. പുക ശ്വസിച്ചുണ്ടായ ശ്വാസതടസമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്