ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുത്ത പരിപാടിയിൽ കറുപ്പിന് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ചെന്നൈ എഗ്മൂർ മ്യൂസിയത്തിൽ നടന്ന അന്താരാഷ്ട്ര ശില്പശാലയിലാണ് കറുപ്പ് ഒഴിവാക്കാൻ നിർദേശം ഉണ്ടായത്.
കറുത്ത ഷാളും ബാഗും കുടകളും മാറ്റാനായിരുന്നു പ്രതിനിധികൾക്ക് നിർദേശം നൽകിയത് എന്നാണ് ലഭിക്കുന്ന വിവരം. സ്റ്റാലിന്റെ പരിപാടിക്ക് ശേഷമാണ് കറുത്ത ഷാളുകൾ യുവതികൾക്ക് തിരിച്ചു നൽകിയത് എന്നാണ് റിപ്പോർട്ട്.
അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ സ്റ്റാലിനെതിരെ പല സ്ഥലങ്ങളിലും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് കറുപ്പ് വിലക്കിയത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്