ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപൂര്‍ ജില്ലയില്‍ സൈനിക ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കുന്നിന്‍ ചെരുവിലേക്ക് മറിഞ്ഞ് നാല് സൈനികര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സദര്‍ കൂട്ട് പായന്‍ മേഖലയ്ക്ക് സമീപം കൊടും വളവില്‍ ഡ്രൈവര്‍ക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. അപകട സ്ഥലത്ത് സുരക്ഷാ സേനയും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
ജമ്മു കശ്മീരിലെ ദുര്‍ഘടമായ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഇത്തരം അപകടങ്ങള്‍ക്ക് മുന്‍പും സൈനികര്‍ ഇരയായിട്ടുണ്ട്. 2024 ഡിസംബര്‍ 24 ന് പൂഞ്ച് ജില്ലയില്‍ ഒരു സൈനിക വാഹനം 350 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2024 നവംബര്‍ 4 ന്, രജൗരി ജില്ലയില്‍ വാഹനം റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണതിനെത്തുടര്‍ന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്