ബെംഗളൂരു: ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്കെ പാട്ടീലിനെ ഉദ്ധരിച്ച് പിടിഐയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിലുമുള്ള ചെലവ് വര്‍ധിക്കുന്നത് ഉള്‍പ്പെടെ, പ്രവര്‍ത്തനച്ചെലവിലെ ഗണ്യമായ വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി), നോര്‍ത്ത് വെസ്റ്റ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍ഡബ്ല്യുകെആര്‍ടിസി), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെകെആര്‍ടിസി), ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെകെആര്‍ടിസി) എന്നീ നാല് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസ് നിരക്ക് പരിഷ്‌കരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചുത്.
നിരക്ക് വര്‍ധന ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 ജനുവരി 10 ന് ഡീസല്‍ വില ലിറ്ററിന് 60.90 രൂപയായിരുന്നപ്പോഴാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസ് ചാര്‍ജുകള്‍ അവസാനമായി വര്‍ധിപ്പിച്ചതെന്ന് പാട്ടീല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്