ന്യൂഡല്‍ഹി: ഒന്‍പത് മണിക്കൂറോളം തുടര്‍ച്ചയായി മൂടല്‍മഞ്ഞ് മൂലം കാഴ്ച പരിധി സീറോ ആയതോടെ ഡല്‍ഹിയില്‍ വിമാന സര്‍വ്വീസുകള്‍ താളം തെറ്റി. 400 ലധികം സര്‍വ്വീസുകളാണ് വൈകിയത്. 19 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ചിലത് സര്‍വ്വീസ് റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
അപൂര്‍വ്വമായിട്ടാണ് ഇത്രയും നേരം മൂടല്‍മഞ്ഞ് മൂടിക്കിടക്കുന്നത്. വഴി തിരിച്ചുവിട്ട വിമാനങ്ങളില്‍ 13 സര്‍വ്വീസുകള്‍ ആഭ്യന്തര റൂട്ടുകളില്‍ നിന്നുള്ളതാണ്. നാല് വിമാനങ്ങള്‍ അന്താരാഷ്ട്ര സര്‍വ്വീസ് നടത്തുന്നവയും. മോശം കാലാവസ്ഥ മൂലം 45 ലധികം സര്‍വ്വീസുകള്‍ റദ്ദാക്കിയെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയും നഗരത്തില്‍ വലിയ തോതില്‍ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു.
ട്രെയിന്‍ സര്‍വ്വീസിനെയും മഞ്ഞ് ബാധിച്ചിട്ടുണ്ട്. 60 ഓളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വ്യക്തമാക്കി. ആറ് മണിക്കൂര്‍ മുതല്‍ 22 മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകുന്നത്. ഡല്‍ഹിയില്‍ പരമാവധി ചൂട് 20 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്