പാട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട്. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുളള നർതിയാഗഞ്ച്- മുസാഫർപൂർ റെയിൽ സെക്ഷനിലായിരുന്നു അപകടം. ഫുർഖാൻ ആലം, സമീർ ആലം, ഹബീബുളള അൻസാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
ആൺകുട്ടികൾ ഇയർഫോൺ വച്ച് പബ്ജി ഗെയിമിൽ മുഴുകിയിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കൾ എത്തി കുട്ടികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്