കോഴിക്കോട് 17കാരനായ വിദ്യാര്‍ത്ഥിയെ കാണാതായതായി; അന്വേഷണം ഊർജിതമാക്കി പോലീസ് 

JANUARY 5, 2025, 3:47 AM

കോഴിക്കോട്: ഉണ്ണികുളം വീര്യമ്പ്രം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതലാണ് നിബ്രാസ് എന്ന പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ ബന്ധുക്കള്‍ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം നിബ്രാസിനെ വൈകീട്ട് നാലോടെ നരിക്കുനി ബസ് സ്റ്റാന്റ് പരിസരത്ത് ചിലര്‍ കണ്ടിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.  ഇതിനോടൊപ്പം കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നരിക്കുനിയിലെ ഒരു കടയില്‍ വില്‍പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. 

കാണാതാകുമ്പോള്‍ മഞ്ഞ ടീ ഷര്‍ട്ടും നീല ജീന്‍സുമാണ് നിബ്രാസ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലോ 9526771175, 9562630849 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam