പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും 

JANUARY 6, 2025, 8:41 AM

കൊച്ചി: കേരളത്തിൽ നിന്ന് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.  ചോറ്റാനിക്കര എരുവേലി പാലസ് റോഡില്‍ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്  14 ഏക്കറോളം വരുന്ന പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്.  20 വർഷത്തോളമായി ആൾതാമസമില്ലാതെ കിടക്കുകയാണ് വീടും പറമ്പും. 

 സാമൂഹിക വിരുദ്ധരുടെ താവളമാണ് ഇവിടം. ഇതിനെതിരെ  പഞ്ചായത്ത് അധികൃതർ    പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്.

vachakam
vachakam
vachakam

  ഫ്രിഡ്ജ് തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു ബാഗിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. 

നട്ടെല്ല് അടക്കമുള്ള അസ്ഥികള്‍ കോർത്ത് ഇട്ട രീതിയിലായിരുന്നു. തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam