ന്യൂഡെല്‍ഹി: യുഎസിലെ ന്യൂ ഓര്‍ലിയാന്‍സില്‍ പുതുവര്‍ഷം ആഘോഷിക്കുകയായിരുന്നവരുടെ നേര്‍ക്ക് നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മോദി ആക്രമണത്തെ ഭീരുത്വം എന്ന് ആക്ഷേപിച്ചു.
'ന്യൂ ഓര്‍ലിയാന്‍സിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ട്. അവര്‍ക്ക് ശക്തിയും ആശ്വാസവും ലഭിക്കട്ടെ,' മോദി ട്വീറ്റില്‍ പറഞ്ഞു.
ബുധനാഴ്ച, ഷംസുദ്-ദിന്‍ ജബ്ബാര്‍ എന്ന ഇസ്ലാമിക് സ്‌റ്റേറ്റ് അനുഭാവി ന്യൂ ഓര്‍ലിയാന്‍സില്‍ ജനക്കൂട്ടത്തിന് നേരെ ട്രക്ക് ഓടിച്ചു കയറ്റിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പോലീസുമായുള്ള വെടിവെപ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ജബ്ബാര്‍. ട്രക്കില്‍ ഐസിസ് പതാകയുണ്ടായിരുന്നുവെന്നും മറ്റുള്ളവരുടെ സഹായത്തോടെയാണ് കൂട്ടക്കൊല നടത്തിയതെന്ന് സംശയിക്കുന്നതായും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പറഞ്ഞു. വാഹനത്തില്‍ നിന്ന് തോക്കുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്