ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ ന്യൂഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി.
കേരളത്തിലെ ബി.ജെ.പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ കൂടിക്കാഴ്ച്ചയെന്ന് ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കേരളത്തിന്റെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച.
ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ ഡല്‍ഹിയില്‍ സന്ദർശിച്ചു.
രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോള്‍ ചേർന്ന് ചരിത്രപരമായ നടപടികള്‍ കൈക്കൊള്ളുന്ന അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നല്‍കുന്നതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്