അതിശൈത്യലും മൂടല്‍മഞ്ഞിലും വിറങ്ങലിച്ച് ഉത്തരേന്ത്യ

JANUARY 3, 2025, 7:35 PM

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം ശക്തമാകുന്നു. ഡല്‍ഹിയില്‍ വായുമലിനീകരണത്തിനൊപ്പം മൂടല്‍മഞ്ഞും രൂക്ഷമായതിനാല്‍ ഗതാഗത സംവിധാനങ്ങള്‍ എല്ലാം തന്നെ പ്രതിസന്ധിയിലാണ്. രാജ്യതലസ്ഥാനം കൂടാതെ ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പുകമഞ്ഞുള്ളതിനാല്‍ ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നത്.

ഡല്‍ഹി വിമാനത്താവളത്തിലെ സര്‍വീസുകളെയും കനത്ത മൂടല്‍മഞ്ഞ് ബാധിച്ചു. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ പലതും താത്കാലികമായി നിര്‍ത്തിവച്ചതായി ഇന്‍ഡിഗോ അറിയിച്ചു. ദൃശ്യപരത കുറഞ്ഞതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. എയര്‍ ഇന്ത്യയുടെ സര്‍വീസുകളും താമസിച്ചാണ് എത്തിയത്. ഉത്തരേന്ത്യയിലെ മുഴുവന്‍ വിമാനസര്‍വീസുകളെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം 400ലധികം സര്‍വീസുകളാണ് വൈകിയതെന്നാണ് കണക്ക്.

കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചിരുന്നു. 24 ട്രെയിനുകള്‍ താമസിച്ചും 13 സര്‍വീസുകള്‍ പുനക്രമീകരിച്ചുമാണ് സര്‍വീസ് നടത്തിയത്. വെള്ളിയാഴ്ച ദിവസം ഡല്‍ഹി നഗരത്തിലെ കൂടിയ താപനില 21.2 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam