ബെംഗളൂരു: ബെംഗളൂരുവിൽ ടെക്കിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഹാസൻ ജില്ലയിലെ നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പീഡനത്തെ തുടർന്നാണ് പ്രമോദ് മരിച്ചതെന്നാണ് ഇയാളുടെ കുടുംബം ആരോപിക്കുന്നത്.
അതേസമയം ബെംഗളൂരുവിലെ ഇന്ദിരാനഗർ പ്രദേശത്ത് താമസിക്കുന്ന പ്രമോദ് ഡിസംബർ 29 ന് ഫോൺ ഉപേക്ഷിച്ച് വീട്ടിൽ നിന്ന് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്