ഷെയ്ഖ് മുജീബുർ റഹ്മാനെ രാഷ്ട്രപിതാവ് പദവിയിൽ നിന്ന് നീക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളിലാണ് ഈ മാറ്റം.
1971 മാർച്ച് 27-ന് ലോകത്തെ മിക്ക പത്രങ്ങളും 26 ന് നടന്ന മുജീബിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താൻ പട്ടാളം അറസ്റ്റു ചെയ്ത ഷെയ്ഖ് മുജീബുർ റഹ്‌മാൻ സ്വാതന്ത്ര്യ പ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്നു കണ്ടെത്തിയതിനാലാണ് നീക്കിയതെന്നാണ് പാഠപുസ്തക പരിഷ്കർത്താക്കള്‍ പറയുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 2024 ഓഗസ്റ്റ് അഞ്ചിന് നാടുവിട്ട ശേഷംവന്ന ഇടക്കാല സർക്കാർ മുജീബുർ റഹ്‌മാന്റെ ചിത്രം നോട്ടുകളില്‍ നിന്ന് നീക്കാൻ തീരുമാനിച്ചു. മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ട ദിനമായ ഓഗസ്റ്റ് 15 പൊതു അവധിദിനമാക്കിയിരുന്നതും റദ്ദാക്കി.
1977 മുതല്‍ 1981 ല്‍ കൊല്ലപ്പെടുന്നത് വരെ ബംഗ്ലാദേശിന്റെ ആറാമത്തെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ഒരു ബംഗ്ലാദേശി സൈനിക ഉദ്യോഗസ്ഥനായിരുന്നു സിയാവുർ റഹ്മാൻ .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്