ന്യൂ ഇയർ തലേന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റു; ചികിത്സയിലിരിക്കെ യുവാവിന് ദാരുണാന്ത്യം 

JANUARY 5, 2025, 12:45 AM

കൊച്ചി: ന്യൂ ഇയർ തലേന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചതായി റിപ്പോർട്ട്. കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. 

കഴിഞ്ഞ മാസം 31 ന്  വൈകിട്ട് കാഞ്ഞിരമറ്റത്ത് വെച്ച് ഹനീഫയുടെ വാഹനം ഷിബു എന്നയാളുടെ വാഹനത്തിൽ ഇടിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഈ തർക്കത്തിനിടെയാണ് ഹനീഫക്ക് മർദ്ദനമേറ്റത്. ഷിബുവിന്‍റെ അടിയേറ്റ്  ആരോഗ്യ നില മോശമായിഹനീഫ കുഴഞ്ഞ് വീഴുകയായിരുന്നു. ഷിബു തന്നെയാണ് ഒടുവിൽ ഹനീഫയെ ആശുപത്രിയിൽ ആക്കിയത്. 

അതേസമയം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഹനീഫ ഇന്ന് വെളുപ്പിന് മരിക്കുന്നത്. നിലവിൽ ദേഹോപദ്രവം ചെയ്തതിനു മുളന്തുരുത്തി പൊലീസ് ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam