എറണാകുളം: എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. രാവിലെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ജനവാസമേഖലയിലുള്ള ആക്രിക്കടയിലെ തീ വലിയ രീതിയിൽ ആളിപടരുകയാണ്. പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.
കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്