ഗൊരഖ്പൂർ: വിവാഹ ചടങ്ങിനിടെ ബാത്ത്റൂമിൽ പോയി വരാമെന്ന് പറഞ്ഞ് സ്വർണവും പണവുമായി വധു മുങ്ങിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം ഉണ്ടായത്.
40കാരനായ വരൻ കമലേഷ് കുമാർ ആദ്യ ഭാര്യയെ നഷ്ടമായതിനെ തുടർന്നാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. വിവാഹത്തിനുള്ള ചടങ്ങുകൾ പുരോഗമിക്കവെയാണ് വധു സ്വർണാഭരണങ്ങളും പണവുമെടുത്ത് കടന്നുകളഞ്ഞത്.
അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തിലെത്തിയത്. യുവതിയ്ക്ക് സാരിയും സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും നൽകിയെന്നും വിവാഹച്ചെലവ് താൻ നേരത്തെ വഹിച്ചിരുന്നതായും കമലേഷ് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടെന്നും കമലേഷ് കുമാർ പ്രതികരിച്ചു.
എന്നാൽ വധു മാത്രമല്ല, വധുവിന്റെ അമ്മയും ഈ സമയം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായാണ് വിവരം. ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കുമെന്നും സൗത്ത് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്