ഷൊർണൂർ: പാലക്കാട് ഷൊർണൂരിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്. പരുത്തിപ്ര വെളുത്താങ്ങാലിൽ കുഞ്ഞൻ എന്നയാളുടെ മരണം ഷോക്കേറ്റെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ നവംബർ 28 ന് രാവിലെയാണു കുഞ്ഞനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ കുളത്തിൽ വീണ് മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞന്‍റെ മരണകാരണം വ്യക്തമായത്.
കുഞ്ഞൻ മരിച്ചത് അനധികൃത വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവത്തിൽ സ്ഥലം ഉടമ പരുത്തിപ്ര കോഴിപ്പാറ പുഴയ്ക്കൽ ശങ്കരനാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്