ന്യൂഡെല്‍ഹി: ലഡാക്കിന്റെ ഭാഗങ്ങളായ ഹോട്ടാന്‍ പ്രിഫെക്ചറില്‍ രണ്ട് പുതിയ കൗണ്ടികള്‍ പ്രഖ്യാപിച്ച ചൈനയുടെ നടപടിയെ ശക്തമായി എതിര്‍ത്ത് ഇന്ത്യ. ചൈനയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹോട്ടാന്‍ പ്രിഫെക്ചറിലെ കൗണ്ടികളുടെ അധികാരപരിധിയുടെ ഭാഗങ്ങള്‍ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണ് വരുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈനയുടെ അനധികൃത അധിനിവേശം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ജയ്സ്വാള്‍ പറഞ്ഞു.
'പുതിയ കൗണ്ടികള്‍ സൃഷ്ടിക്കുന്നത് ഈ പ്രദേശത്തെ നമ്മുടെ പരമാധികാരത്തെ സംബന്ധിച്ച ഇന്ത്യയുടെ ദീര്‍ഘകാലവും സ്ഥിരവുമായ നിലപാടിനെ ബാധിക്കില്ല, ചൈനയുടെ നിയമവിരുദ്ധവും നിര്‍ബന്ധിതവുമായ അധിനിവേശത്തിന് നിയമസാധുത നല്‍കില്ല. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ചൈനയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിബറ്റിലെ യാര്‍ലുങ് സാങ്പോ നദിയില്‍ (ഇന്ത്യയിലെത്തുമ്പോള്‍ ബ്രഹ്‌മപുത്ര) ചൈന ജലവൈദ്യുത പദ്ധതി നിര്‍മിക്കുന്നത് സര്‍ക്കാരിന് അറിയാമായിരുന്നെന്ന് ജയ്സ്വാള്‍ പറഞ്ഞു. നദീജലത്തില്‍ സ്ഥാപിതമായ ഉപയോക്തൃ അവകാശങ്ങളുള്ള രാജ്യമെന്ന നിലയില്‍, വിദഗ്ധ തലത്തിലൂടെയും നയതന്ത്ര ചാനലുകളിലൂടെയും, നദികളിലെ മെഗാ പ്രോജക്റ്റുകളെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും ആശങ്കകളും ചൈനയെ സ്ഥിരമായി അറിയിച്ചിട്ടുണ്ടെന്നും ജയ്‌സ്വാള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്